നാഷണല്‍ കെഎംസിസി കരിയര്‍- ഫസ്റ്റ് ഒരുക്കുന്നു
അധ്യാപകര്‍, ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷണിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കാണ് സംഘടിപ്പിക്കുന്നത്
ദുബൈ: നാഷണല്‍ കെഎംസിസി കരിയര്‍- ഫസ്റ്റ് ഒരുക്കുന്നു. യുഎഇയിലെ സ്‌കൂളുകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കായി നാഷണല്‍ കെഎംസിസി മികച്ച അവസരമാണ് ഒരുക്കുന്നത്. സെപ്തംബര്‍ 13ന് ദുബൈയിലാണ് ഫസ്റ്റ്. തൊഴില്‍ തേടുന്നവരെ ഒരു വേദിയിലെത്തിക്കുന്നതിനായി യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫസ്റ്റ് നടത്തുന്നത്. അധ്യാപകര്‍ക്ക് പുറമെ ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷണിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.
കരിയര്‍ ഫസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ കെഎംസിസി തയ്യാറാക്കുന്ന നിശ്ചിത ഗൂഗിള്‍ ഫോം മുഖേന ഓഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരില്‍ നിന്നും അര്‍ഹത നേടുന്നവരെ ഷോട്ട് ലിസ്റ്റ് ചെയ്ത് സെപ്തംബര്‍ 13ന് നടക്കുന്ന കരിയര്‍ ഫസ്റ്റില്‍ പങ്കെടുപ്പിക്കും. പ്രമുഖ സ്‌കൂള്‍ അധികാരികളുമായിട്ട് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. യോഗ്യരായവരെ അവിടുന്ന് തന്നെ വിവിധ തസ്തികയിലേക്ക് തെരഞ്ഞെടുക്കും.