അബൂദബി: യുഎഇയില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന നിലവില്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശത്രു മിസൈലുകളും ഡ്രോണുകളും ആകാശത്ത് വച്ച് തകര്‍ക്കുന്നതിന്റേതാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സുരക്ഷാസേനകള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.