യുഎഇയില്‍ ഏപ്രില്‍ 20 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്

Update: 2026-04-16 04:56 GMT

ദുബയ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക്. ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ എമിറേറ്റുകളിലെയും പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

ആവശ്യമെങ്കില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് നേരിട്ടുള്ള ക്ലാസ് പഠനവും ഓണ്‍ലൈന്‍ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി അവലംബിക്കാം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓണ്‍ലൈനിലേക്ക് പഠനം മാറിയത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓണ്‍ലൈനാക്കിയത്. ഏകദേശം ഒരു മാസമായി പഠനം ഓണ്‍ലൈനിലാണ്. സംഘര്‍ഷത്തിന് അയവു വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്. രാജ്യത്തെ സ്‌കൂളുകള്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങി.