സോഷ്യല്‍ ഫോറം ഇടപെടലില്‍ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി

Update: 2022-09-17 07:28 GMT

അല്‍ഖോബാര്‍: രണ്ടരവര്‍ഷമായി സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശി അബ്ബാസ് ഇബ്രാഹിം സോഷ്യല്‍ ഫോറം ഇടപെടലില്‍ നാട്ടിലെത്തി.

കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ട അബ്ബാസിനെ സ്‌പോണ്‍സര്‍ ഹുറൂബാക്കുകകയും, ഇത് അറിയാതെ ഇവിടെ കഴിയുകയായിരുന്ന അബ്ബാസിന്റെ ഭാര്യ നാട്ടില്‍ മരണപ്പെടുകയും ചെയ്തു. മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള അബ്ബാസിന്റെ അവസ്ഥ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഷെരീഫ് കോട്ടയത്തെ അറിയിക്കുകയും, അദ്ദേഹം സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മ്യുണിറ്റി വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഷാജഹാന്‍ വവ്വാക്കാവുമായി ചേര്‍ന്ന് അബ്ബാസിനെ സമീപിക്കുകയും നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ഉറപ്പു നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സോഷ്യല്‍ ഫോറം കമ്മ്യുണിറ്റി വെല്‍ഫയര്‍ പ്രവര്‍ത്തകന്‍ ഷാന്‍ ആലപ്പുഴ തര്‍ഹീലില്‍ എത്തി എക്‌സിറ്റ് നേടുകയും, ഇതിനിടയില്‍ ആണ് അബ്ബാസിന്റെ പാസ്സ്‌പോര്‍ട്ട് കാലഹരണപ്പെട്ട വിവരം മനസ്സിലാക്കാന്‍ കഴിയുന്നത്. തുടര്‍ന്ന് സോഷ്യല്‍ ഫോറം റിയാദ് കമ്മ്യുണിറ്റി വെല്‍ഫയര്‍ ഇന്‍ചാര്‍ജ് താഹിറിന്റെ സഹായത്താല്‍ ഔട്ട് പാസ് ശരിയാക്കി നല്‍കുകയായിരുന്നു.

സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിവരം അറയിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയായിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അബ്ബാസ് നാട്ടിലേക്ക് മടങ്ങിയത്.