കനത്ത മഴ; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍
ദോഫാര്‍, ബാത്തിന ഗവര്‍ണറേറ്റുകള്‍ ഒഴികെയുള്ളവര്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം
മസ്‌കത്ത്: ഒമാനില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദവും കനത്ത മഴസാധ്യതയെയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പഠനം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പൊതു, സ്വകാര്യ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവയിലെ പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി നടത്തുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 26 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുക.
ദോഫാറിലെയും ബാത്തിനയിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ പതിവു പോലെ തുടരും. ഇ-ലേണിങ് പ്ലാറ്റ്ഫോമുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി. ദോഫാര്‍, അല്‍ വുസ്ത എന്നീ രണ്ട് ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ മറ്റെല്ലാ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനമായിരിക്കും. ഒമാനില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് സ്ഥാപനങ്ങള്‍ നാളെ തുറക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനം.