വിസ തട്ടിപ്പിന് ഇരയായവര്‍ക്ക് കേരള പ്രവാസി ഫോറത്തിന്റെ ഇടപെടലിലൂടെ മോചനം

തമിഴ്‌നാട്,യുപി,ബംഗാള്‍ സ്വദേശികളായ സ്ത്രീകളടക്കം ഇത്തരം റാക്കറ്റിന്റെ ചൂഷണത്തിന്ന് വിധേയമായിട്ടുണ്ട്

Update: 2022-02-09 08:34 GMT

അജ്മാന്‍: വിസ തട്ടിപ്പിനു ഇരയായ പത്തനംതിട്ട സ്വദേശി കേരള പ്രവാസി ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തി.പ്രവാസി ഫോറം പ്രവര്‍ത്തകരായ യാസീന്‍ മാട്ടൂല്‍ ,സജീര്‍ കട്ടയില്‍ തുടങ്ങിയവരുടെ ഇടപെടലിലൂടെ പന്തളം സ്വദേശിയായ നസീറാണ് മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീട്ടില്‍ തിരിച്ചെത്തിയത്.

ജോലി വാഗ്ദാനം ചെയ്തു വന്‍ തുകവാങ്ങി വിസിറ്റ് വിസയില്‍ എത്തിച്ച് താമസമോ, ഭക്ഷണമോ നല്‍കാതെ കബളിപ്പിക്കുന്ന ഏജന്‍സിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.ഇന്ത്യക്കാരായ നിരവധി ആളുകളാണു ഇത്തരം കെണികളില്‍ വീണുകൊണ്ടിരിക്കുന്നത്.തമിഴ്‌നാട്,യുപി,ബംഗാള്‍ സ്വദേശികളായ സ്ത്രീകളടക്കം ഇത്തരം റാക്കറ്റിന്റെ ചൂഷണത്തിന്ന് വിധേയമായിട്ടുണ്ട്.

നാട്ടില്‍ നിന്ന് ഇത്തരം ഏജന്‍സി വഴി വരുന്നവര്‍ കൃത്യമായി അന്വേഷിച്ചും കൊടുക്കുന്ന പണത്തിനു നാട്ടില്‍ നിന്ന് രേഖകളുണ്ടാക്കിയും മാത്രമേ വരാന്‍ പാടുള്ളുവെന്നും ഈ പ്രശ്‌നം ഇന്ത്യന്‍ എംബസി, കേരള സര്‍ക്കാര്‍ തുടങ്ങിയ ബന്ധപ്പെട്ടവര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള ശ്രമം കേരള പ്രവാസി ഫോറം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News