വാര്‍ത്താ പ്രചാരണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശവുമായി വാര്‍ത്താ വിതരണ മന്ത്രാലയം
മസ്‌കത്ത്: നിലവില്‍ മേഖലയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താ പ്രചാരണത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കി. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെ കുറിച്ച് റിപോര്‍ട്ട് ചെയ്യുമ്പോള്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം സ്വീകരിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയോ പ്രകോപനം ഉണ്ടാക്കുകയോ ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും, കൃത്യതയും ശാന്തതയും പാലിച്ചുള്ള റിപോര്‍ട്ടിങ് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സൈനിക കേന്ദ്രങ്ങളുടേയും സുരക്ഷാ സംവിധാനങ്ങളുടേയും ചിത്രങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പ്രത്യേകമായി മുന്നറിയിപ്പ് നല്‍കി. സൈനികസുരക്ഷാ സംബന്ധമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റു മാര്‍ഗങ്ങളിലൂടെയോ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും വ്യക്തമാക്കി. സുരക്ഷയും പൊതുശാന്തിയും ഉറപ്പാക്കുന്നതിനായി എല്ലാ പൗരന്മാരും ദേശീയ ഉത്തരവാദിത്വം പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.