യുഎഇയില്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2026-04-02 10:50 GMT

ദുബയ്: യുഎഇയില്‍ വെള്ളിയാഴ്ചവരെ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കടല്‍ക്ഷോഭം ശക്തമാകുകയും തിരമാലകള്‍ 2.1 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്നും പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച് കിഴക്കന്‍, വടക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നതും തുറസ്സായ ഇടങ്ങളില്‍ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags: