അജ്മാന്‍ കേരള പ്രവാസി ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Update: 2022-08-17 08:02 GMT

അജ്മാന്‍: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം അജ്മാന്‍ കേരള പ്രവാസി ഫോറം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അജ്മാനിലെ വിവിധ ഭാഗങ്ങളില്‍ കേരള പ്രവാസി ഫോറം മധുര വിതരണം നടത്തി.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലും,ആഘോഷ പരിപാടികളിലും കേരള പ്രവാസി ഫോറവും പങ്കെടുത്തു.മെഡിക്കല്‍ ക്യാംപ്, ഓണ്‍ലൈന്‍ ക്വിസ് മല്‍സരം തുടങ്ങിയ വിവിധ പരിപാടികളില്‍ അജ്മാനില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും പ്രവാസികളും പങ്കെടുത്തു.അജ്മാന്‍ തുംബെ ഗ്രൂപ് നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പങ്കാളികളായതിന്റെ പേരില്‍ തുംബെ ഗ്രൂപ് കേരള പ്രവാസി ഫോറത്തെ മൊമന്റൊ നല്‍കി ആദരിക്കുകയും ചെയ്തു.


Similar News