വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2022-08-21 08:15 GMT

ജിസാന്‍:സൗദിയിലെ ജിസാന് സമീപം ബെയ്‌സ് മസ്‌ലിയയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങളായ വേങ്ങര സ്വദേശികള്‍ മരിച്ചു.ചേറൂര്‍ വെട്ടുതോട് സ്വദേശി കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ ചെറുച്ചിയില്‍(44), റഫീഖ് കാപ്പില്‍(41) എന്നിവരാണ് മരണപ്പെട്ടത്

ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജിസാനില്‍ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.