മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Update: 2022-08-17 06:56 GMT

ജിദ്ദ:പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍(52) ജിദ്ദയില്‍ മരണപ്പെട്ടു.ജോലിക്കു പുറപ്പെടാന്‍ വാഹനത്തില്‍ കയറിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും കുട്ടികളും സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്.മൃതദേഹം കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.