നിരക്ക് വര്‍ധന പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹം : കേരള പ്രവാസി ഫോറം

Update: 2018-10-01 15:30 GMT
ഷാര്‍ജ : എയര്‍ ഇന്ത്യ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ഉയര്‍ത്തിയ നിരക്ക് പഴയപടിയാക്കിയതിനെ കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു. സൗജന്യമായി മൃതദേഹം കൊണ്ട് പോകണമെന്ന ആവശ്യം പ്രവാസികള്‍ ദീര്‍ഘ കാലമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കെയാണ് പൊടുന്നനെ നിരക്ക് ഇരട്ടിയാക്കിയത്.
പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഇരട്ടിയാക്കിയ നിരക്ക് പിന്‍ വലിച്ച് സൗജന്യമായി കൊണ്ട് പോകണമെന്ന ആവശ്യം ഇല്ലാതാക്കാമെന്ന വ്യാമോഹത്തോടെയാണ് എയര്‍ ഇന്ത്യയും ഗവര്‍മെന്റും ഈ കബളിപ്പിക്കല്‍ നടത്തിയത്. ഈ കാപട്യം പ്രവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്് സ്‌റ്റേറ്റ് കമ്മിറ്റി പറഞ്ഞു.
പാക്കിസ്താന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ് ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഈ ചൂഷണം നടത്തുന്നത്. പ്രവാസികളോടുള്ള ആദരസൂചകമായി സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. മൃതദേഹം തൂക്കിക്കൊണ്ട് പോകുന്ന നടപടി നിര്‍ത്തലാക്കും വരെയും മുഴുവന്‍ പ്രവാസി സംഘടനകളെയും ഉള്‍പ്പെടുത്തി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്‍കൈ എടുക്കാന്‍ കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ അബൂബക്കര്‍ പോത്തനൂര്‍,നസീര്‍ ചുങ്കത്ത്,നിയാസ് ആകോട്.ഹാഷിം പാറക്കല്‍,സഹദുള്ള തിരൂര്‍,സഫറുള്ള ഖാസിമി,ഡോക്ടര്‍ സാജിദ് കടക്കല്‍ പങ്കെടുത്തു.