സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തല്‍; പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

Update: 2018-10-06 16:30 GMT


മലപ്പുറം : സോഷ്യല്‍ മീഡിയകളിലൂടെ സംഘടനയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ചെയ്യുന്ന കൊണ്ടോട്ടി പച്ചപ്പട എന്ന ഫേസ്ബുക്ക് പേജിനെതിരെ പോപുലര്‍ ഫ്രണ്ട് കൊണ്ടോട്ടി ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ അലി ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കി. നാടിന്റെ സൗഹാര്‍ദ അന്തരീക്ഷത്തിന് ഭീഷണിയാകുന്ന ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ അലി പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയിന്മേലുള്ള തുടര്‍ നടപടികള്‍ക്കായി കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.