പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു

Update: 2018-09-19 13:04 GMT

തൃശൂര്‍: കുന്നംകുളത്ത് പ്രതിഷേധ പ്രകടനം നടത്തിയ കേസില്‍ 13 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സരിത രവീന്ദ്രന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ റെയ്ഡ് നടത്തിയ പോലിസിന്റെ നായാട്ടിനെതിരേയാണ് കുന്നംകുളത്ത് പ്രകടനം നടത്തിയത്. ഇതേവിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം എടുത്ത 3 കേസുകളില്‍ മൂന്നാമത്തെ കേസാണ് തെളിവില്ലാതെ വെറുതെ വിടുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ: രാജീവ് ഹാജരായി