പത്തനംതിട്ടയില്‍ വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

Update: 2018-10-05 05:44 GMT
പത്തനംതിട്ട: കലഞ്ഞൂര്‍ വലിയതോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയ കുറ്റുമണ്ണിലെ നാലു കുടുംബങ്ങളെ കലഞ്ഞൂര്‍ ഗവ.എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച രാത്രിയോടെ ഇവരെ മാറ്റി പാര്‍പ്പിച്ചത്.



ഇവര്‍ക്ക് ആവശ്യമായ ആഹാരം,പായ, ഷീറ്റ് എന്നിവ ക്യാമ്പില്‍ ലഭ്യമാക്കി. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് നാലു കുടുംബങ്ങളും ഇന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.