Pathanamthitta

Update: 2015-11-04 12:46 GMT
പത്തനംതിട്ടയില്‍  ചരിത്രം തിരുത്താന്‍ ഇരുമുന്നണികളും



പത്തനംതിട്ട: കഴിഞ്ഞകാല പത്തനംതിട്ടയുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതു-വലതു മുന്നണികളോട് മമതകാണിക്കാത്ത രാഷ്്ട്രീയമാണ് പ്രകടമാവുന്നത്. വിവിധ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ ജനവിധികളാണ് ഉണ്ടായിട്ടുള്ളത്. ഇരുമുന്നണികളെയും മാറിമാറി പിന്തുണയ്ക്കുന്ന ജില്ലയാണ് പത്തനംതിട്ട.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ബിജെപിയും പരമാവധി നേട്ടത്തിനു ശ്രമിക്കുന്നത്.  54 ഗ്രാമപ്പഞ്ചായത്ത് ഉള്ളതില്‍ 39 എണ്ണത്തില്‍ യുഡിഎഫും 15 എണ്ണത്തില്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. 62 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഇത്തവണ എസ്എന്‍ഡിപി സഖ്യത്തിലൂടെ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.



2010ല്‍ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിനായിരുന്നു. 17 ഡിവിഷനുകളില്‍ 11 എണ്ണം അവര്‍ക്കുണ്ട്. മൂന്ന് നഗരസഭകളില്‍ രണ്ടിടത്ത് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നു- പത്തനംതിട്ടയിലും അടൂരിലും.
ഇടതിന് ആറ് സീറ്റാണ് കിട്ടിയത്. 2005ല്‍ ഇടതുമുന്നണിക്കായിരുന്നു ജില്ലാ പഞ്ചായത്ത് ഭരണം. അന്ന് ഒമ്പത് ബ്ലോക്കുകളുള്ളതില്‍ അഞ്ചില്‍ അവര്‍ വിജയിച്ചിരുന്നു. നാലിടത്ത് യുഡിഎഫും.
തിരുവല്ലയില്‍ ഇടതുമുന്നണി ബിജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരണം നേടിയത്. പന്തളം വീണ്ടും നഗരസഭയാവുന്നു എന്നതാണ് ഇക്കുറി തിരഞ്ഞെടുപ്പിലെ പുതുമ.

 

 

 

Similar News