അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധമെന്ന് ശശികുമാര വര്‍മ

Update: 2018-10-24 08:02 GMT


തിരുവനന്തപുരം: അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല ശബരിമല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ക്ഷേത്രം ഭക്തരുടേതാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ രാജകുടുംബത്തിന് മുന്നോട്ടുവരേണ്ടിവരും. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ടുനില്‍ക്കുന്നവരല്ല തങ്ങള്‍. ആരോ ഇതില്‍ കണ്ണുനട്ട് ഇരിക്കുന്നുണ്ട്. അതു കണ്ടുപിടിക്കേണ്ട ജോലി തങ്ങള്‍ക്കല്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ടെന്നും ശശികുമാര വര്‍മ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശശികുമാര വര്‍മയുടെ പ്രതികരണം