Palakkad

Update: 2015-11-04 13:28 GMT







പാലക്കാട്ടെ ഏഴ് നഗരസഭകള്‍ ആര് ഭരിക്കും ?

പഴയ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചിറ്റൂര്‍-തത്തമംഗലം, പുതുതായി രൂപീകരിച്ച പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് നഗരസഭകളില്‍ ഇരുമുന്നണികളും വീറോടെയും വാശിയോടെയുമാണ് ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. മണ്ഡലങ്ങളില്‍ പല വാര്‍ഡുകളിലും സ്വതന്ത്രന്‍മാരും എസ്ഡിപിഐയുമാണ് വോട്ടുകളുടെ എണ്ണത്തില്‍ വിധി നിശ്ചയിച്ചത്.

പാലക്കാട് നഗരസഭയില്‍ അഴിമതിയും സ്വജനപക്ഷപാതവും മാലിന്യപ്രശ്‌നങ്ങളും റോഡിന്റെ ശോച്യാവസ്ഥകളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടി ഇടതുപക്ഷം മുന്നേറുമ്പോള്‍ വര്‍ഗീയവികാരവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ജനങ്ങളെ സമീപിച്ചത്.

മതേതരത്വം നിലനിര്‍ത്തണമെന്നാവശ്യവുമായി യുഡിഎഫും രംഗത്തുണ്ടെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചാല്‍ എസ്ഡിപിഐയും സ്വതന്ത്ര സ്ഥാനാര്‍ഥികളും പല വാര്‍ഡുകളിലും നിര്‍ണായക സ്വാധീനം ചെലുത്തിയേക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭകളില്‍ എല്‍ഡിഎഫാണ് പ്രചരണത്തില്‍ മുന്നേറയത്. പട്ടാമ്പി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭകളി യുഡിഎഫ് അധികാരം നിലനിര്‍ത്തുന്നതിനായി പോരാട്ടം ശക്തമാക്കിയിരുന്നു.

പാലക്കാട് പിടിക്കാന്‍ സംസ്ഥാന നേതാക്കളുടെ വന്‍പട തന്നെയാണ് ബിജെപി രംഗത്തിറക്കിയതെങ്കില്‍ ശക്തമായ പ്രചരണവുമായി മറ്റ് പാര്‍ട്ടികളും രംഗം കീഴടക്കി. വ്യക്തമായി ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പഴയ അവസ്ഥയാണ് സംജാതമാവ ുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടക്കത്തില്‍ ബിജെപിക്ക് മുന്‍ തൂക്കമ ുണ്ടായെങ്കിലും സംസ്ഥാന നേതാവ് കൂടിയായ കൗണ്‍സിലറുടെ വനിതകളെ അപമാനിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും നഗരസഭയിലെ വനിതകള്‍ വിധി മാറ്റിമാറിക്കുമെന്നാണ് അറിയുന്നത്. ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിനെതിരെയും യുഡിഎഫിന്റെ അഴിമതി ഭരണത്തിനെതിരെയും ശക്തരായ വ്യക്തിത്വങ്ങളെയാണ് എല്‍ഡിഎഫ് മല്‍സരത്തിനിറക്കിയിരിക്കുന്നത്.



നഗരസഭാ ഭരണത്തില്‍ വിദ്യാഭ്യാസ, ശുചീകരണ സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ യുഡിഎഫുമായി പങ്കിട്ട ബിജെപിക്ക് അഴിമതിയേയും മാലിന്യപ്രശ്‌നത്തേയും പറ്റി പറയാന്‍ ധാര്‍മിക അവകാശം പോലുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തറപ്പിച്ചുപറയുന്നു.
യുഡിഎഫ് അധികാരത്തിലിരുന്ന എല്ലാ കാലത്തും നഗര ഭരണത്തില്‍ ബിജെപി പങ്കാളിത്തം വഹിച്ചതാണെന്നത് ചരി ്രതമാണ്.
അതേസമയം ബിജെപിക്കുള്ളിലെ വിമത വിഭാഗത്തിന് നേതൃത്വം നല്‍കിയവര്‍ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥികളെ കാലുവാരുമോ എന്നും കണ്ടറിയേണ്ടതുണ്ട്. കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ 9കൗണ്‍സിലര്‍മാരുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഇത്തവണ വര്‍ധന ഉണ്ടാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ഇക്കുറി അത് 17വരെ എത്തുമെന്നാണ് എല്‍ഡിഎഫിന്റെ വിശ്വാസം. ബിജെപിയാകട്ടെ 30ന് മുകളില്‍ നേടുമെന്നും വീമ്പിളക്കുന്നു. ഏതുവിധേനയും അധികാരത്തില്‍ വരുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. പല വാര്‍ഡുകളിലും എസ്ഡിപിഐയും സജീവമായി രംഗത്തുള്ളത് ഇരുമുന്നണികള്‍ക്കും വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപിക്കും ശക്തമായ വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത. ബിജെപിയിലെ വിമതരും കോണ്‍ഗ്രസിലെ വിമതരും ഇരു മുന്നണികളുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കും.

 

Similar News