വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം

Update: 2018-09-10 06:32 GMT
ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപക്ക് തുല്യമായ 5,75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി. കാസര്‍കോട് ഉദുമ സ്വദേശി മിത്തല്‍ മങ്ങാടന്‍ കുമാരന്റെ മകന്‍ ഉമേഷിനാണ് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുക.

2016 സെപ്മ്പര്‍ 25 ന് ഇത്താഹാദ് റോഡിലെ ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് വാഹനം ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആദ്യം യുഎഇ ആശുപത്രിയിലും പിന്നീട് നാട്ടിലും ചികില്‍സക്ക് വിധേയമാക്കുകയായിരുന്നു. ഷാര്‍ജയിലെ അലി ഇബ്രാഹിം എന്ന സ്ഥാപനമാണ് ഉമേഷിന് വേണ്ടി നിയമ നടപടി സ്വീകരിച്ചിരുന്നത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് കോടതിയെ ബോധിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാര തുക അഡ്വ. അലി ഇബ്രാഹിം, അഡ്വ. തലത്ത് അന്‍വര്‍, നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉമേഷിന് കൈമാറി.