വരവരറാവു അടക്കമുള്ളവര്‍ക്ക് മാവോവാദ ബന്ധം: പോലിസിന്റെ വാര്‍ത്താസമ്മേളനത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Update: 2018-09-04 06:29 GMT
മുംബൈ: വരവരറാവു, അരുണ്‍ ഫെറാരിയ, സുധ ഭരദ്വാജ്, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, ഗൗതം നവ്‌ലാഖ തുടങ്ങി അറസ്റ്റിലായ സാമുഹിക പ്രവര്‍ത്തകര്‍ക്ക് മവോവാദി ബന്ധം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നുമെല്ലാം വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്തിയ മഹാരാഷ്ട്രാ പോലിസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.



അറസ്റ്റുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ആ സമയത്ത് പോലിസ് എങ്ങനെയാണ് വാര്‍ത്താസമ്മേളനം നടത്തുക? എങ്ങനെയാണ് തെളിവുകള്‍ വിശദീകരിക്കാനാവുക?കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് തെറ്റാണെന്നും ജസ്റ്റിസ് ഭട്കര്‍ പറഞ്ഞു. ഭീമകൊറേഗാവ് സംഘര്‍ഷത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന സതീഷ് ഗെയ്ക്വാദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹരജി ഈ മാസം ഏഴിലേക്ക് മാറ്റി.

Similar News