ഒമാനില്‍ വീടിന് തീപിടിച്ച് എട്ട് കുട്ടികളടക്കം പത്തു പേര്‍ മരിച്ചു

Update: 2018-09-27 11:51 GMT


മസ്‌കത്ത്: ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്തു പേര്‍ മരിച്ചു ഇവരില്‍ എട്ട് പേര്‍ കുട്ടികളാണ്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹമില്‍ ഖോര്‍ അല്‍ ഹമാം ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വദേശികളായ മാതാപിതാക്കളും എട്ട് കുട്ടികളുമാണ് മരിച്ചത്. എ.സിയില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.