സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസുകാരന്റെ വീട്ടിലെ പട്ടിപോലും ചത്തിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ആര്‍എസ്എസുകാരന്റെ വീട്ടിലെ ഒരു പട്ടി പോലും ചത്തിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഫൈസ്പൂരില്‍ കോണ്‍ഗ്രസിന്റെ ജന്‍ സംഘര്‍ഷ് യാത്രയില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഖാര്‍ഗെ.
'നമ്മള് നമ്മുടെ ജീവന് പോലും രാജ്യത്തിന് വേണ്ടി ത്യജിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ഇന്ദിരാ ഗാന്ധിയും രാജ്യത്തിന് വേണ്ടി രാജീവ് ഗാന്ധിയും ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസുകാരന്റെയോ ബിജെപിക്കാരന്റെയോ വീട്ടിലെ ഒരു പട്ടിയെങ്കിലും ചത്തിട്ടുണ്ടോ? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ പോയിട്ടുളളതെന്ന് എനിക്ക് പറഞ്ഞു തന്നാലും', ഖാര്‍ഗെ ആവശ്യപ്പെട്ടു.