അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമി, മുസ്ലീങ്ങളുടേതല്ല-ഉമാഭാരതി

Update: 2018-09-28 07:15 GMT
ന്യൂഡല്‍ഹി: അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമിയാണ്,അല്ലാതെ മുസ്ലീങ്ങളുടേതല്ല, അവരുടെ പുണ്യഭൂമി മക്കയാണെന്നും ഉമാഭാരതി.അയോധ്യയുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ വിവാദ പരാമര്‍ശം.


രാമ ജന്മഭൂമിയായതിനാല്‍ അയോധ്യ ഹിന്ദുക്കള്‍ക്ക് പ്രധാന സ്ഥലമാണ്. എന്നാല്‍ മുസ്ലീംങ്ങള്‍ക്ക് മക്കയുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. മുസ്‌ലിംകള്‍ക്കു നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന പരാമര്‍ശമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്നാണ് ഇന്നലെ സുപ്രിംകോടതി പറഞ്ഞത്. മുസ്‌ലിംകള്‍ക്ക് എവിടെ വച്ചും നമസ്‌കരിക്കാമെന്നും നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്നുമായിരുന്നു 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായത്തിലെ പരാമര്‍ശം. 1993ലെ അയോധ്യയിലെ നിശ്ചിത പ്രദേശം ഏറ്റെടുക്കല്‍ നിയമം (എസിഎഎ) അനുസരിച്ച് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവും പരിസരവും അടക്കമുള്ള 67.703 ഏക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്താണ് ഡോ. ഇസ്മാഈല്‍ ഫാറൂഖി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും ഭൂമി ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയായിരുന്നു.

Similar News