അണക്കെട്ട് തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി

Update: 2018-09-09 06:57 GMT
പത്തനംതിട്ട: സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എംഎംമണി. ഒഴുക്കിവിട്ടത് ഡാമുകളിലുണ്ടായിരുന്നു അധിക ജലത്തിന്റെ ഒരുഭാഗം മാത്രമാണ്.ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.



പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവര്‍ഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു.