മാടായി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം: നടപടി വൈകുന്നതായി പരാതി

Update: 2018-10-29 15:12 GMT


പഴയങ്ങാടി: മാടായി പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ ഓട്ടിസം ബാധിച്ച കുട്ടിയേ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ പോലീസ് വൈകിപ്പിക്കുന്നതായി പരാതി ഉയരുന്നു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടിക്കാണ് മര്‍ദ്ദനം ഏറ്റത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം മുറിച്ച് കളഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. എന്നാല്‍ ഇത്ര വലിയ സംഭവം നടന്നിട്ടും കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാനോ ഡോക്ടറേ കാണിക്കാനോ തയ്യാറാകാതെ വീട്ടിലേക്ക് സാധാരണ പോലെ കുട്ടിയേ കൊണ്ട് വിടുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് പോലീസില്‍ നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെയും ആയമാരുടെയും തികഞ്ഞ അനാസ്ഥയാണ് ഈ സംഭവത്തിന് പിന്നിലെന്നും. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു.

 

Similar News