നീരവ് മോദി വ്യാജ ഡയമണ്ട് മോതിരം നല്‍കി പറ്റിച്ചു: കനേഡിയന്‍ വ്യവസായിയുടെ വിവാഹം മുടങ്ങി

Update: 2018-10-08 06:49 GMT
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വിവാദ വ്യവസായി നിരവ് മോദി കാരണം കനേഡിയന്‍ വ്യവസായിയുടെ വിവാഹം മുടങ്ങി. കനേഡിയന്‍ വംശജനായ വ്യവസായി പോള്‍ അല്‍ഫോന്‍സയുടെ ജീവിതമാണ് തകര്‍ന്നത്. നിരവ് മോദിയില്‍ നിന്ന് ഇയാള്‍ രണ്ട് ലക്ഷം ഡോളറിന്റെ മോതിരങ്ങള്‍ വാങ്ങിയിരുന്നു.ഇതിലൊന്ന് വിവാഹം കഴിക്കാന്‍ പോവുന്ന യുവതിയെ പ്രോപ്പോസ് ചെയ്യുന്ന വേളയില്‍ അണിയിക്കുകയും ചെയ്തു.



അടുത്തിടെ മോതിരം യുവതി ഡയമണ്ട് വ്യാപാരിയെ കാണിച്ചു. ഇതോടെയാണ് മോതിരത്തിലെ കല്ല് വ്യാജമാണെന്ന് വ്യക്തമായത്. ഇതറിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ യുവതിയുമായി തനിക്ക് പിരിയേണ്ടി വന്നുവെന്ന് പോള്‍ പറയുന്നു. പൊതുവേ വലിയ തുകയ്ക്കുള്ള ഇടപാടുകളില്‍ താന്‍ വളരെയധികം ശ്രദ്ധ നല്‍കാറുണ്ട്. എന്നാല്‍ കോടീശ്വരനായ ഒരാള്‍ ഇത്തരത്തില്‍ പറ്റിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയും വലിയ തുകയുടെ പറ്റിക്കലിന് ഇരയായ കാരണം പറഞ്ഞാണ് യുവതി തന്നെ ഉപേക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇതിനിടെയാണ് നീരവ് മോദിക്കെതിരേ ഇന്ത്യയിലുള്ള കേസുകളെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് കാലഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇയാള്‍.

Similar News