
ന്യൂഡല്‍ഹി: കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് തുടക്കമിട്ട നിപാ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ ഗവേഷണ കൗണ്‍സിലാണ് സ്ഥിരീകരിച്ചത്.
പേരാമ്പ്രയിലും പരിസരങ്ങളില്‍ നിന്നുള്ള 50ലേറെ വവ്വാലുകളുടെ സ്രവം പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രിയാണ് അറിയിച്ചത്. ആദ്യം പ്രദേശത്തെ കിണറുകളില്‍ നിന്ന് പടിച്ച പ്രാണികളെ തിന്നുന്ന വവ്വാലുകളെ പരിശോധിച്ചിരുന്നെങ്കിലും നിപാ ബാധ സ്ഥിരീകരിക്കാനിയിരുന്നില്ല. തുടര്‍ന്നാണ് പഴം തീനി വവ്വാലുകളുടെ സ്രവവും കാഷ്ടവും മറ്റും ശേഖരിച്ചത്.
ചെറിയ തോതിലാണ് വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് പഴങ്ങളിലൂടെയോ മറ്റോ മനുഷ്യന്റെ ശരീരത്തിലെത്തിയതായാണ് കരുതുന്നത്.
നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ ചങ്ങരോത്തില്‍ നിന്നും ടെസ്റ്റിനു വേണ്ടി ശേഖരിച്ച ആദ്യ ബാച്ച് വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ബാച്ച് വവ്വാലുകളില്‍ നടത്തിയ ടെസ്റ്റുകളില്‍ നിന്നുമാണ് വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്.ആദ്യതവണ പരീക്ഷണങ്ങള്‍ നടത്തിയ 21 വവ്വാലുകള്‍ പ്രാണികളെ ഭക്ഷിക്കുന്നവ ആയിരുന്നു. അവയില്‍ വൈറസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ശേഖരിച്ച 55 വവ്വാലുകളില്‍ പഴം ഭക്ഷിക്കുന്നവയും ഉള്‍പ്പെട്ടിരുന്നു. അവയിലാണ് നിപ്പ വൈറസിനെ കണ്ടെത്താന്‍ സാധിച്ചത്.