ഇസ്രായേല്‍ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബ്‌നാന്‍ ആരോഗ്യ മന്ത്രാലയം
ബെയ്‌റൂത്ത്: ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബ്‌നാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള പട്ടണമായ അരമൗണിലാണ് ആക്രമണം. മരണസംഖ്യ ഇനിയും കൂടാമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞതായി ലബ്‌നാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബെയ്റൂത്തിലെ കടല്‍ത്തീരത്തുള്ള രാംലെറ്റ് അല്‍-ബൈദ പ്രദേശത്ത് നടന്ന മറ്റൊരു ഇസ്രായേലി ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.