ലബ്‌നാനിലെ വെടിനിര്‍ത്തലിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍

Update: 2026-04-17 14:04 GMT

തെഹ്‌റാന്‍: ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്.