ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കര്‍

Update: 2026-03-05 16:40 GMT

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ചിയുമായാണ് ഇന്ന് ഉച്ചയ്ക്കുശേഷം എസ് ജയശങ്കര്‍ ഫോണില്‍ സംസാരിച്ചത്. ജയശങ്കര്‍ തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തില്‍ രാജ്യത്തിന്റെ അനുശോചനം എസ് ജയശങ്കര്‍ അറിയിച്ചു.

Tags: