ഓസ്‌കാര്‍ 2026; മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, മികച്ച നടി ജസ്സി ബക്ലി

Update: 2026-03-16 03:23 GMT

ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കല്‍ ബി ജോര്‍ദാന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിച്ചു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ ആണ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. പുതുതായി ഉള്‍പ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

Tags: