ഗസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍. ഗസയില്‍ മൂന്നിടങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നാരോപിച്ച് ഗസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം.