ടിഒ സൂരജിന്റെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് 8.8 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് 8.8 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
സംസ്ഥാന വിജിലന്‍സ് അന്വേഷണത്തിന് പിറകേയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയത്. നാലു വാഹനങ്ങളും 13 ഇടങ്ങളിലായി ഉണ്ടായിരുന്ന മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.