പോളിങ് ബൂത്തില്‍ ഡ്യൂട്ടിക്കിടെ പോലിസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: പോളിങ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ ജിഎല്‍പി സ്‌കൂളിലെ 162ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സന്തോഷ് സ്‌കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീണത്. ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം വിദഗ്ധ ചികില്‍സയിലാണ്. കടുത്ത ചൂടും തിരക്കും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിക്കിടെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.