അടുത്ത കായികമേള കണ്ണൂരില്‍;-മന്ത്രി വി ശിവന്‍കുട്ടി
മേളയില്‍ സ്വര്‍ണം നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീടു വച്ച് നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്തവര്‍ഷത്തെ സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കായികമേളയുടെ പതാക സമാപന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു കൈമാറും. കായികമേളക്കിടെ പ്രായത്തട്ടിപ്പു നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തും. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ഇത്തവണത്തെ കായികമേളയില്‍ ഉള്‍പ്പെടുത്താനായത് നേട്ടമായി. അതേസമയം 67മത് കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികള്‍ കായിക മേളയില്‍ പങ്കെടുത്തു.
മേളയില്‍ മികച്ച പ്രകടനം നടത്തുന്ന അര്‍ഹരായ 50 വിദ്യാര്‍ഥികള്‍ക്ക് വീടു വച്ചുനല്‍കുന്ന പദ്ധതിക്ക് ഇത്തവണ തുടക്കമാകും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കും. സന്‍മനസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാം. കായിക മേളയിലെ പ്രായത്തട്ടിപ്പ്. അന്വേഷണം നടത്തി ഉചിതമായ തീരുമാനമെടുക്കും. ഉത്തേജക പരിശോധനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിനു വേണ്ട ഏജന്‍സികളെ ക്ഷണിക്കുകയും ചെയ്തു. പക്ഷേ, പ്രസ്തുത ഏജന്‍സികളെത്തിയില്ലെന്നും സമാപന ചടങ്ങിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.