കോഴിക്കോടിന് ഇരുട്ടടി; കണ്ണൂര്‍ വിമാനത്താവളത്തിന് കേരള സര്‍ക്കാരിന്റെ പ്രത്യേക സഹായം

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് 28 ശതമാനം ഇന്ധന നികുതി ഈടാക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറക്കുന്ന വിമാനങ്ങള്‍ക്ക് ഒരു ശതമാനം മാത്രം ഈടാക്കാനാണ് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Update: 2019-01-09 12:57 GMT

ദുബയ്: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കുന്ന രീതിയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ വിമാനത്താവളത്തെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് 28 ശതമാനം ഇന്ധന നികുതി ഈടാക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറക്കുന്ന വിമാനങ്ങള്‍ക്ക് ഒരു ശതമാനം മാത്രം ഈടാക്കാനാണ് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിനോട് ചെയ്യുന്ന ഈ അവഗണനക്കെതിരെ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കോഴിക്കോട് എംപി എം കെ രാഘവന്‍ ദുബയില്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

കേരള ഗസറ്റില്‍ അസാധാരണം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സര്‍ക്കുലറില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്നതോടെ കണ്ണൂരില്‍ നിന്നു സര്‍വ്വീസ് നടത്തുന്ന വിമാന നിരക്ക് കുറക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കൂടിയ നിരക്ക് തന്നെ വിമാനങ്ങള്‍ ഈടാക്കും.


Tags: