ജനവിധി 2026: നിയമസഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും

80ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ

Update: 2026-04-10 04:24 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. 80 സീറ്റിന് മുകളില്‍ നേടി അധികാര തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. തരംഗമെങ്കില്‍ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തല്‍. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. വിജയസാധ്യത പരിശോധിക്കുമ്പോള്‍ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കിയ കണക്ക് പരിശോധിക്കും. കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.