വനിതാ സംവരണ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടു

489 പേരില്‍ 278 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

Update: 2026-04-17 15:20 GMT

ന്യൂഡല്‍ഹി: മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ സംവരണ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടു. 489 പേരില്‍ 278 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്ല് ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. ഭരണഘടനാ ഭേദഗതി ബില്ല് ആയതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്‌സഭയില്‍ പാസാവാന്‍. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയര്‍ത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.