വനിതാ സംവരണ ഭേദഗതി ബില്ല്; ലോക്സഭയില്‍ അവതരണാനുമതി
അനുകൂലിച്ചത് 207 പേര്‍, എതിര്‍ത്തത് 126 പേര്‍
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബില്ല് അവതരണത്തിന് അനുമതി ലഭിച്ചത്. 333 എംപിമാരില്‍ 207 പേര്‍ അനുകൂലിച്ചും 126 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വനിതാ സംവരണ ബില്ലിനെതിരേ ലോക്സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബില്ല് അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനര്‍നിര്‍ണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ് അനുമതി. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംവരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.