'വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു'; ആനി രാജ

Update: 2026-04-16 06:07 GMT

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിലെ വിവാദ വ്യവസ്ഥകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് അനാവശ്യമായ ഉപാധികളാണ് കേന്ദ്രസര്‍ക്കാര്‍ തിരുകിക്കയറ്റിയതെന്നും ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു.

സ്ത്രീകളുടെ പേര് പറഞ്ഞ് ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് വനിതാസംവരണ ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. വനിതാ സംവരണത്തോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ വനിതാ സംവരണ ബില്ല് ഉപാധികളില്ലാതെ കൊണ്ടുവന്നാല്‍ വോട്ടുചെയ്ത് വിജയിപ്പിക്കാന്‍ തയ്യാറാണെന്നും ആനിരാജ വ്യക്തമാക്കി.

മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023ല്‍ ബില്ല് പാസാക്കിയത്. ബില്ല് പാസാക്കിയതിന് ശേഷം നടന്ന 2024ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 14 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞത് ഈ ഉപാധികള്‍ കാരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags: