തിരുവനന്തപുരത്തെ വിജയം ബംഗാളില്‍ ആയുധമാക്കി മോദി

Update: 2026-01-17 16:42 GMT

കൊല്‍ക്കത്ത: രാജ്യത്തെ യുവ തലമുറ(ജെന്‍സി)ബിജെപിയുടെ വികസന മാതൃകയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രവിജയം നേടി. പ്രത്യേകിച്ച്, തലസ്ഥാനമായ മുംബൈയില്‍. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു' പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് ചിന്തിക്കാന്‍ കഴിയാതിരുന്നിടത്ത് ബിജെപിക്ക് ഇന്ന് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. വെസ്റ്റ് ബംഗാളില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ബിജെപിക്ക് വിജയം അസാധ്യമെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, രാജ്യത്തെ വോട്ടര്‍മാര്‍ക്കും യുവതലമുറയ്ക്കും ബിജെപിയിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും മോദി പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറിയ ബിജെപി ഇത്തവണ ബംഗാളില്‍ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്.