ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി

Update: 2026-03-05 16:57 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധ വിമാനം കാണാതായതായി റിപോര്‍ട്ട്. സുഖോയ് 30 എംകെഐ അസമിലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അസമിലെ ജോര്‍ഹട്ടില്‍ നിന്നാണ് വിമാനം പറയുന്നയര്‍ന്നത്. വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതെന്ന് വ്യോമസേന എക്‌സില്‍ കുറിച്ചു. യുദ്ധവിമാനത്തിനായി വ്യോമസേന തിരച്ചില്‍ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2000കളുടെ തുടക്കത്തിലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. ഇരട്ട എന്‍ജിനുകളുള്ള മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ് സുഖോയ്. ഇന്ത്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ അത്യാധുനിക ഏവിയോണിക്‌സ് സംവിധാനങ്ങളുടേയും ആയുധശേഖരങ്ങളുടേയും സമന്വയമായ സുഖോയ് നിര്‍മിച്ചത് റഷ്യയാണ്.

Tags: