മധ്യപ്രദേശിൽ കർഷക ദമ്പതികളുടെ ആത്മഹത്യാ ശ്രമം; ജില്ലാ മജിസ്‌ട്രേറ്റിനും എസ്പിക്കുമെതിരേ നടപടി

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ചാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്.

Update: 2020-07-16 09:26 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നടപടി. ജില്ലാ മജിസ്‌ട്രേറ്റിനേയും എസ്പിയേയും സ്ഥാനത്ത് നിന്ന് നീക്കി. ദമ്പതികളെ പോലിസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ചാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കർഷകരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ കർഷകർ തയ്യാറായില്ല. പ്രതിഷേധിച്ച കർഷകരെ പോലിസ് ക്രൂരമായി മർദിച്ചു. വിളകൾ നശിപ്പിക്കുകയും ചെയ്തു.

കൈയേറിയ സ്ഥലങ്ങൾ ജെസിബി ഉപയോഗിച്ച് നിരത്തുന്നതിനിടെയാണ് ദമ്പതികളായ രാംകുമാർ അഹിർവാർ, സാവിത്രി അഹിർവാർ എന്നിവർ ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷിക്ക് കൊണ്ടുവന്ന കീടനാശിനി ഇരുവരും കഴിക്കുകയായിരുന്നു. കുട്ടികളും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 


Similar News