ന്യൂഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് അണയ്ക്കാന്‍ ശ്രമിക്കുന്നു

Update: 2025-10-18 08:56 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം. ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒന്നാം നില പൂര്‍ണമായും കത്തി. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തീപിടിത്തം മൂന്ന് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റില്‍. ഫ്‌ലാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്‌മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. ഒന്‍പതു നില കെട്ടിടങ്ങളില്‍ മൂന്നു നിലകളില്‍കത്തി. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്‌ളോറുകള്‍ പൂര്‍ണമായികത്തിനശിച്ചു.

രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫ്ലാറ്റുകളില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനമില്ലാത്തതിനാല്‍ എംപിമാരോ ഇവരുടെ സ്റ്റാഫ് അംഗങ്ങളോ ഇവിടെയില്ലെന്നാണ് പറയുന്നത്.

Tags: