ക്രിക്കറ്റിനെ ഇപ്പോള്‍ കായിക വിനോദമായി വിശേഷിപ്പിക്കുന്നില്ല, എല്ലാം ഒരു ബിസിനസ്സാണ്- സുപ്രീം കോടതി
ഡല്‍ഹി: ക്രിക്കറ്റിനെ ഇപ്പോള്‍ കായികയിനമെന്ന് അവശേഷിക്കുന്നില്ല. എല്ലാം ഒരു ബിസിനസ്സാണെന്ന് സുപ്രീം കോടതി. ജബല്‍പുര്‍ ഡിവിഷനിലെ ഒരു ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേഹ്തയുടെയും ബെഞ്ച് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിഷയങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് സുപ്രീം കോടതി പറഞ്ഞു.
കേസില്‍ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരോടായി ജസ്റ്റിസ് നാഥ് ചോദിച്ചു, ഇന്ന് നമുക്ക് ക്രിക്കറ്റ് കളിച്ചാലോ മൂന്നോ നാലോ കേസുകളുണ്ട്. ഒരു കേസ് ഇതിനകം രണ്ടാം റൗണ്ടിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ കേസാണ്. രണ്ടുകേസുകള്‍ കൂടിയുണ്ട്. അഭിഭാഷകനോടായി ജസ്റ്റിസ് ചോദിച്ചു: ഇന്ന് നിങ്ങള്‍ എത്ര ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കും? രാജ്യം ക്രിക്കറ്റിനോട് അമിത ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. 'ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഈ കോടതിയുടെ ഇടപെടല്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു' ജസ്റ്റിസ് നാഥ് അഭിപ്രായപ്പെട്ടു.
'ഈ കേസുകളുടെയെല്ലാം ഫലത്തില്‍ കാര്യമായ പങ്കുണ്ടെന്നതാണ് പ്രധാന കാര്യം. വാണിജ്യവത്കരിക്കപ്പെട്ട ഏതൊരു കായികയിനത്തിനും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്' എന്ന് ജസ്റ്റിസ് നാഥ് പറഞ്ഞു. ചില കേസുകളിലെ ആശങ്കകള്‍ അവസാനിക്കണമെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.