വിമാന ഇന്ധനത്തിന് അധിക നികുതി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ടിക്കറ്റ് നിരക്ക് കൂടിയേക്കും
ന്യൂഡല്‍ഹി: ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികള്‍ക്ക് ചെലവ് കൂടും. വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. അതിനിടെ രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി. ജാഗ് വസന്ത് കപ്പലാണ് എത്തിയത്. ഗുജറാത്തിലെ വാദിനാര്‍ തുറമുഖത്താണ് ടാങ്കര്‍ എത്തിയത്. 47,000 മെട്രിക് ടണ്‍ എല്‍പിജി ടാങ്കര്‍ കപ്പല്‍ ഇന്നലെ അപ്പോളോ ഓഷ്യന്‍ കപ്പല്‍ മംഗളൂരു തുറമുഖത്ത് എത്തിയിരുന്നു.