യുവതിയുടെ ആത്മഹത്യ;ഭര്‍ത്താവ് അറസ്റ്റില്‍

Update: 2022-03-31 04:26 GMT

കോട്ടക്കല്‍:യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ചെനക്കല്‍ സ്വദേശി പുളിക്കല്‍ ഷഫീക്(31) ആണ് അറസ്റ്റിലായത്.മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്, സിഐ എം കെ ഷാജി, കോട്ടക്കല്‍ എസ്‌ഐ എസ് കെ പ്രിയന്‍ സിപിഒമാരായ ശാജി, മുസ്തഫ, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.

നാലുദിവസം മുന്‍പാണ് ഇരിങ്ങാവൂര്‍ സ്വദേശിയായ ഷഫീക്കിന്റെ ഭാര്യ ഹര്‍ഷാപര്‍വീന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ ഭാഗക്കത്തുനിന്ന് യുവതിക്ക് ശാരീരിക മാനസ്സിക പീഡനങ്ങളുണ്ടായതായി കണ്ടെത്തുകയായിരുന്നു.2017 ലാണ് ഇവര്‍ വിവാഹിതരായത്.ഭാര്യയുടെ 125 പവന്‍ സ്വര്‍ണ്ണം കയ്യിലാക്കിയ പ്രതി അത് അനാവശ്യമായി ചെലവഴിച്ചതിനു പുറമെ മറ്റുസാമ്പത്തിക തിരിമറികള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് ഭാര്യയെ മാനസികമായി തളര്‍ത്തിയതായും ഇതിനുപുറമെ പ്രതിയില്‍ നിന്ന് ശാരീരിക പീഡനവും ഏല്‍കേണ്ടിവന്നതുമാണ് യുവതിയെ ആത്മഹത്യയിലേക്കെത്തിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.