മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം:യുവാവ് അറസ്റ്റില്‍

Update: 2022-03-15 10:17 GMT

പരപ്പനങ്ങാടി:ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പോലിസ് പിടിയില്‍. വെള്ളിമുക്ക് സ്വദേശി ഷെഫീഖ്(33)നെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ പ്രത്യേകം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു ചൂതാട്ടം.

പ്രതിയില്‍ നിന്നും ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും പണവും പോലിസ് പിടിച്ചെടുത്തു.പ്രതിയുടെ പേരില്‍ കേരള ലോട്ടറി റെഗുലേഷന്‍ ആക്ട് പ്രകാരവും,കേരള ഗെയിമിങ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, ഡാന്‍സാഫ് അംഗങ്ങളായ ആല്‍ബിന്‍,അഭിമന്യു,ജിനേഷ്, സബറുദീന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

Tags: