ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപണം;ഇടുക്കിയില്‍ മധ്യവയസ്‌കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മര്‍ദനം

Update: 2022-03-02 08:50 GMT

ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപിച്ച് ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മര്‍ദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു.

കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെയാണ് (51) കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.


Similar News