കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം;മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Update: 2022-02-24 06:39 GMT
കോട്ടയം:തലയോലപ്പറമ്പ് ചന്തയില്‍ വന്‍ തീപിടുത്തം.വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്‌നിബാധ ഉണ്ടെയാതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: